കുമ്പള ടോൾ പ്ലാസയിൽ പോലീസ് അതിക്രമം: കുടുംബത്തിന് മുന്നിലിട്ട് യുവാവിനെ വലിച്ചിഴച്ചു | Toll plaza

കുഞ്ഞടക്കം കാറിൽ ഉണ്ടായിരുന്നു
കുമ്പള ടോൾ പ്ലാസയിൽ പോലീസ് അതിക്രമം: കുടുംബത്തിന് മുന്നിലിട്ട് യുവാവിനെ വലിച്ചിഴച്ചു | Toll plaza
Updated on

കാസർഗോഡ്: കുമ്പള ടോൾ പ്ലാസയിൽ ടോൾ ജീവനക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബോവിക്കാനം സ്വദേശി റിയാസിനെയാണ് പോലീസ് കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയത്. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളും വാഹനത്തിലിരിക്കെയായിരുന്നു പോലീസിന്റെ ഈ നടപടി.(Police brutality at Kumbla toll plaza, Youth dragged in front of family)

ടോൾ തുക നൽകിയിട്ടും റിയാസിന്റെ വാഹനത്തിന് മുകളിൽ ടോൾ ബാർ വീണതാണ് തർക്കത്തിന് കാരണമായത്. ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിച്ചത് വാക്കുതർക്കത്തിലേക്ക് നീങ്ങി. സ്ഥലത്തുണ്ടായിരുന്ന കുമ്പള പോലീസ് റിയാസിനെ വാഹനത്തിൽ നിന്ന് ബലമായി പുറത്തിറക്കി. നാല് പോലീസുകാർ ചേർന്ന് യുവാവിനെ എടുത്തു കൊണ്ടുപോയി പോലീസ് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തന്റെ കുടുംബത്തിന്റെ മുന്നിലിട്ട് പോലീസ് അതിക്രമം കാട്ടിയെന്നും അനാവശ്യമായി കസ്റ്റഡിയിലെടുത്തെന്നുമാണ് റിയാസ് ആരോപിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com