സീനിയർ CPOയെ ഫോണിൽ ഭീഷണിപ്പെടുത്തി: പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ | Police

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി
Police Association district secretary suspended for threatening senior CPO over phone

പത്തനംതിട്ട: സീനിയർ സിവിൽ പോലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.(Police Association district secretary suspended for threatening senior CPO over phone)

പോലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് പുഷ്പ ദാസ് ശബരിമല ഡ്യൂട്ടിക്ക് പോയതിൻ്റെ പേരിലാണ് ഭീഷണി. നിഷാന്ത് ചന്ദ്രൻ പുഷ്പ ദാസിനെ ഭീഷണിപ്പെടുത്തുന്നതിൻ്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. "ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചുതരാം" എന്നുൾപ്പെടെ പറഞ്ഞുകൊണ്ടുള്ള ഭീഷണിയും, അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്.

"സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത് അസോസിയേഷനെ വെല്ലുവിളിച്ചാണ്, ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ കാണിച്ചുതരാം" എന്നാണ് നിഷാന്ത് പറഞ്ഞത്. ഈ രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ മുതൽ തർക്കങ്ങൾ നിലനിന്നിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഭീഷണി സംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com