കോഴിക്കോട് : നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയെ (33 വയസ്സ്) അറസ്റ്റിലായത്. ഇയാൾ മുൻപ് ലഹരി കേസിൽ പ്രതിയാണ്.
എസ് എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് ഇയാൾക്കെതിരെ നിലവിലുണ്ട്.
വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ ഹോമിൽ നിന്ന് സ്കൂളിലേയ്ക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതാവുന്നത്. അന്ന് രാത്രി തന്നെ ചേവായ്യൂർ പൊലീസ് ബീച്ചിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.