
പാലക്കാട്: മണ്ണാർക്കാട് നിപ കണ്ടെയ്ൻമെന്റ് സോണിൽ പോലീസും യുവാവും തമ്മിൽ കയ്യാങ്കളി. കണ്ടൈൻമെന്റ് സോണിന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് ഇരുചക്രവാഹനവുമായി എത്തിയ യുവാവിനെ തടഞ്ഞതോടെയായിരുന്നു വാക്കു തർക്കം ഉണ്ടായത്.
ഉദ്യോഗസ്ഥന് നേരെ യുവാവ് അസഭ്യവർഷം നടത്തി.തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പോലീസ് യുവാവിനെ മർദിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പോലീസ് നിയന്ത്രണം കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് യുവാവ് പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെത്തിയതെന്നാണ് വിവരം.