Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaPK ശശി KTDC ചെയർമാൻ സ്ഥാനം രാജിവച്ചു: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കം?...

PK ശശി KTDC ചെയർമാൻ സ്ഥാനം രാജിവച്ചു: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കം? | PK Sasi

🎙️ Latest Podcast

പാലക്കാട്: കെ ടി ഡിസി ചെയർമാൻ പദവി പി.കെ. ശശി രാജിവെച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാലക്കാട് ജില്ലാ നേതൃത്വം അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ അദ്ദേഹം നാളെ മാധ്യമങ്ങളെ കാണ്ടേക്കും.(PK Sasi resigns as KTDC chairman, Election-oriented move?)

പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത അച്ചടക്ക നടപടികൾക്ക് പിന്നാലെ നേതൃത്വവുമായി പൂർണ്ണമായി അകന്നുനിൽക്കുകയായിരുന്നു അദ്ദേഹം. ശശി യുഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം.

മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജുമായി ബന്ധപ്പെട്ട ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് പി.കെ. ശശിയെ പാർട്ടി തരംതാഴ്ത്തിയത്. സഹകരണ സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണവും ശശിക്ക് തിരിച്ചടിയായി. എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് മേഖലാ ജാഥയിൽ നിന്ന് ശശി വിട്ടുനിന്നിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.