തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan congratulates Vijay). ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ആശംസകൾ അറിയിച്ചത്. ജനങ്ങൾ നൽകിയ വിധി വലിയൊരു ഉത്തരവാദിത്വമാണെന്നും അത് വിജയകരമായി നിറവേറ്റാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു.
സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയിയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.കേരളവും തമിഴ്‌നാടും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സൗഹൃദവും സഹകരണവും വരും കാലങ്ങളിലും കൂടുതൽ കരുത്തോടെ തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത വിജയിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും പിണറായി വിജയൻ സർവ്വ ഐശ്വര്യങ്ങളും നേർന്നു.
Story Summary: Kerala Chief Minister Pinarayi Vijayan congratulated Thalapathy Vijay on assuming office as the Chief Minister of Tamil Nadu. In a Facebook post, Vijayan noted that the public mandate is a huge responsibility and expressed hope that Vijay’s leadership would uphold values like social justice and secularism. He also emphasized the long-standing friendship between Kerala and Tamil Nadu, stating that both states will continue to work together to strengthen federalism and secularist ideals in the country.

