മലപ്പുറം : ഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു.ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അൻവറിനെതിരെ മലപ്പുറം പോലീസ് കേസെടുത്തത്.
കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന് ആണ് പി വി അന്‍വറിനെതിരെ പരാതി നല്‍കിയത്. ഇയാള്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നലെയാണ് മുരുഗേഷ് നരേന്ദ്രന് പൊലീസില്‍ പരാതി നല്‍കിയത്.