Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപത്തനംതിട്ടയിൽ ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം; കുന്നന്താനം സ്വദേശി പോലീസ് കസ്റ്റഡിയിൽ |...

പത്തനംതിട്ടയിൽ ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം; കുന്നന്താനം സ്വദേശി പോലീസ് കസ്റ്റഡിയിൽ | Air gun attack

🎙️ Latest Podcast

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ആശുപത്രിയിൽ എയർ ഗണ്ണുമായി എത്തിയ രോഗി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു (Air gun attack). നഴ്‌സുമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ലിനു തോമസിനെ പോലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ആശുപത്രിയിലെ നഴ്‌സിംഗ് റൂമിൽ അതിക്രമിച്ചു കയറിയ ലിനു ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി കയർത്തു. തുടർന്ന് “ഇതിവിടെ ഇരിക്കട്ടെ” എന്ന് പറഞ്ഞ് എയർ ഗൺ മേശപ്പുറത്ത് വച്ചു. ജീവനക്കാർ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് വാഹനമെടുത്ത് വേഗത്തിൽ കടന്നുകളഞ്ഞു.

ജീവനക്കാരുടെ പരാതിയിൽ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ച പോലീസ് ലിനുവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. താൻ ഒരു ഡോക്ടറാണെന്നും കയ്യിലുള്ളത് ചികിത്സാ ഉപകരണങ്ങളാണെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാളുടെ പേരിൽ മുൻപും ചില കേസുകൾ ഉള്ളതായി സൂചനയുണ്ട്.
ലിനുവിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കീഴ്‌വായ്പൂര് പോലീസ് അറിയിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.