പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം: ഇടിച്ച കാർ ഡ്രൈവർക്കെതിരെ കേസെടുത്തു | Accident

നിയാസിനെതിരെയാണ് കേസ്
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം: ഇടിച്ച കാർ ഡ്രൈവർക്കെതിരെ കേസെടുത്തു | Accident
Updated on

പത്തനംതിട്ട: ജില്ലാ കളക്ടർ പ്രേം കൃഷ്ണന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ, എതിർദിശയിൽ വന്നിടിച്ച കാറിന്റെ ഡ്രൈവർക്കെതിരെ കേസെടുത്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നിയാസിനെതിരെയാണ് കോന്നി പോലീസ് കേസെടുത്തത്. അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചതിനാണ് നടപടി.(Pathanamthitta District Collector's vehicle involved in accident, Case registered against driver of car)

ഇന്നലെ വൈകിട്ട് കോന്നി മാമൂടിന് സമീപമാണ് അപകടമുണ്ടായത്. നിയാസും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കളക്ടറുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കളക്ടർ പ്രേം കൃഷ്ണൻ, അദ്ദേഹത്തിന്റെ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർ ചികിത്സയിലാണ്. ഇവർക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇടിച്ച കാറിലുണ്ടായിരുന്ന നിയാസും കുടുംബവും പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com