പത്തനംതിട്ട: ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി പത്തനംതിട്ടയിലെ പ്രമാടം പഞ്ചായത്ത്. ഇളകൊള്ളൂർ സ്വദേശി ഗോപിനാഥൻ നായർക്കാണ് (64) ഈ വിചിത്രമായ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ ഈ നടപടി.(Panchayat notice asking to prove the death of a living person in Pathanamthitta!)
മൂന്ന് ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. ഇല്ലെങ്കിൽ പെൻഷൻ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറി പറയുന്നതനുസരിച്ച്, ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.