Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaപാലത്തായി പോക്‌സോ കേസ്: പ്രതി K പത്മരാജന് പരോൾ അനുവദിച്ചത് വിവാദത്തിൽ...

പാലത്തായി പോക്‌സോ കേസ്: പ്രതി K പത്മരാജന് പരോൾ അനുവദിച്ചത് വിവാദത്തിൽ | Palathayi POCSO case

🎙️ Latest Podcast

കണ്ണൂർ: പാലത്തായിയിൽ പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി പ്രാദേശിക നേതാവ് കെ. പത്മരാജന് പരോൾ അനുവദിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട് വെറും മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇത്ര വേഗത്തിൽ പരോൾ ലഭിച്ചത് എന്നത് ചർച്ചയാകുന്നു. സഹോദരിയുടെ മരണം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് അടിയന്തര പരോൾ അനുവദിച്ചത്.(Palathayi POCSO case, Parole granted to accused K Padmarajan ends in controversy)

സഹോദരിയുടെ മരണത്തെ തുടർന്ന് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോൾ നൽകി. മൂന്ന് ദിവസത്തെ പരോളിന് പിന്നാലെ 10 ദിവസവും, 15 ദിവസവും അധിക പരോൾ അനുവദിച്ചുകൊണ്ട് സർക്കാർ പ്രത്യേക ഉത്തരവിറക്കി. ഇതോടെ മാർച്ച് മൂന്ന് വരെ പത്മരാജന് പുറത്തിറങ്ങാൻ സാധിക്കും. ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഇത്ര വേഗത്തിൽ പരോൾ നൽകുന്ന കീഴ്‌വഴക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.