പാലക്കാട് : ഓണ ദിവസം കൊല്ലങ്കോട് ബെവ്‌കോയിൽ മോഷണം നടന്ന കേസിൽ മുഖ്യപ്രതി കസ്റ്റഡിയിൽ. മോഷണം ആസൂത്രണം ചെയ്‌ത ശിവദാസനെയാണ് പിടികൂടിയത്. (Palakkad BEVCO theft case)
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാം പ്രതിയായ രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ തുടരുകയാണ്.
രമേശിനായി അന്വേഷണം നടക്കുകയാണ്. പത്ത് ചാക്കുകളിലായാണ് മദ്യക്കുപ്പികൾ കടത്തിയത്.