

പാലക്കാട് ബിജെപി- കോൺഗ്രസ് ഡീൽ ആണെന്ന് കെ കെ ശൈലജ ടീച്ചർ. പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് മുന്നേ തീരുമാനിച്ചിരുന്നു എന്നും ടീച്ചർ വ്യക്തമാക്കി. ബിജെപി യുമായി ഡീല് ഉണ്ടായിരുന്നു എന്ന് ഇടതുപക്ഷം വ്യക്തമാക്കിയപ്പോൾ ആരും വിശ്വസിച്ചില്ല എന്നും കൂട്ടിച്ചേർത്തു.
'പാലക്കാട് സ്ഥാനാർത്ഥി സരിനും ഇതേ നിലപാടാണ്. ഇതിൽ ജനങ്ങൾ മറുപടി നൽകണം. പാലക്കാടിന്റെ വോട്ടർമാർ ഇത് പരാജയപ്പെടുത്തണം. പാലക്കാട് വഴി ബിജെപി അംഗത്തെ നിയമസഭയിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നതിൽ സംശയം ഉണ്ട്. സംശയിക്കുന്നതിൽ തെറ്റില്ല, കാരണം കോൺഗ്രസിനകത്ത് തന്നെ ഇത്തരം സംസാരമുണ്ട്. അത് കോൺഗ്രസ് പരിശോധിക്കട്ടെ. പാലക്കാട് ഇടത് പക്ഷത്തിൽ ഒരു എതിർപ്പും ഇല്ല. സരിന് വ്യക്തമായ നിലപാടുണ്ട്' – കെ കെ ശൈലജ ടീച്ചർ.