‘തെറ്റുകാരനാണോ എന്ന് അറിയുന്നത് മുകേഷിന് മാത്രം, രാജിയെക്കുറിച്ച് തീരുമാനിക്കേണ്ടതും അദ്ദേഹം’: പി കെ ശ്രീമതി | P K Sreemathy about Mukesh’s resignation

‘തെറ്റുകാരനാണോ എന്ന് അറിയുന്നത് മുകേഷിന് മാത്രം, രാജിയെക്കുറിച്ച് തീരുമാനിക്കേണ്ടതും അദ്ദേഹം’: പി കെ ശ്രീമതി | P K Sreemathy about Mukesh’s resignation

തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.
Published on

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടനും, എം എൽ എയുമായ മുകേഷിനെ പിന്തുണയ്ക്കാതെ രംഗത്തെത്തിയിരിക്കുകയാണ് സി പി എം നേതാവ് പി കെ ശ്രീമതി. മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.(P K Sreemathy about Mukesh's resignation)

മുകേഷ് തന്നെയാണ് എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് പി കെ ശ്രീമതി പറഞ്ഞു.

ധാര്‍മികതയുടെയും ഔചിത്യത്തിൻ്റെയും അടിസ്ഥാനത്തില്‍ എം എല്‍ എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണെന്നായിരുന്നു അവർ ഓർമ്മിപ്പിച്ചത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.

വിഷയത്തിൽ ഔചിത്യപൂർവ്വം തീരുമാനമെടുക്കാൻ ഉള്ള അവസരം മുകേഷിന് വിട്ടുകൊടുക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

Times Kerala
timeskerala.com