
അൻവർ ഷരീഫ്
കൊണ്ടോട്ടി : കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ ആക്കോട് പട്ടേൽ ഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കൽ ക്വറിയിലെ (Quarrying) പ്രവർത്തനമാണ് നാട്ടുകാർക്ക് മരണമണിമുഴക്കുന്നത്. പത്തു മിനിറ്റിൽ നൂറിൽപരം ടിപ്പറുകൾ ആണ് ഇവിടെ നിന്ന് അമിത ഭാരം കയറ്റി തീർത്തും നിയമപരമല്ലാതെ പോകുന്നത്. വിദ്യാർഥികൾ സ്കൂളിൽ പോകുന്ന സമയത്ത് റോഡിലൂടെയുള്ള കാൽനടയാത്ര വളരെയേറെ പ്രയാസമുണ്ടാക്കുന്നു. അമിതഭാരം കേറ്റി ചിറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെയും വാഹനങ്ങളെ നോക്കാതെയാണ് പോകുന്നതെന്നും, തല നാരിഴക്കാണ് കഴിഞ്ഞദിവസം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതൊന്നും നാട്ടുകാർ പറയുന്നു.
ക്വറിയിലെ ഉഗ്രസ്ഫോടനം വഴി തൊട്ടടുത്ത സ്ഥലങ്ങളിലെ വീടുകൾ ഉൾപ്പെടെ പട്ടേൽ മലയുടെ മറുഭാഗത്ത് വീടുകൾക്കും വിള്ളലുകൾ അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു .ജില്ലയിൽ മഴക്കാല മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ രണ്ടു ദിവസമായിട്ട് ആശ്വാസം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. നിലവിൽ ഈസിയുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പൊലൂഷൻ കൺട്രോൾ ബോർഡിൻറെ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കിയിട്ടില്ലെന്നും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറയുന്നു
തീർത്തും രാഷ്ട്രീയ മനോഭാവത്തോടെയുള്ള തൊഴിലാളികളുടെ പ്രവർത്തനത്തിലും നാട്ടുകാർ ആശങ്കയിലാണ് .ഒരുപറ്റം സാമൂഹ്യവിരുദ്ധരാണ് ചില വാഹനങ്ങളിൽ ജോലിക്ക് എത്തുന്നത് എന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഇവിടെ സമരം ശക്തമാക്കുന്നതിന് ഭാഗമായി അമ്പലക്കുഴി സമരസമിതി ഓഫീസ് കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തിരുന്നു.