
തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു മാസക്കാലത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദുൽ ഫിത്റിലേക്ക് കടന്നിരിക്കുകയാണ്. ഈദുൽ ഫിത്ർ ആഘോഷിക്കുമ്പോൾ നമുക്കിടയിൽ നന്മയും സ്നേഹവും കാരുണ്യവും നിലനിർത്താനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടത്. കൊടുംചൂടിലും അദമ്യമായ ദൈവഭക്തിയോടെയാണ് എല്ലാ വിശ്വാസികളും നോമ്പ് കാലം പിന്നിട്ടത്. ആത്മീയമായും ശാരീരികമായും ശുദ്ധി വരുത്താനുള്ള സമയം കൂടിയായിരുന്നു അത് -ഈദ് ആശംസയിൽ അദ്ദേഹം പറഞ്ഞു.