
തിരുവനന്തപുരം: ഭീകരവാദികൾക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്ഥാന് വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്പോണ്സര് ചെയ്ത പാകിസ്ഥാനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. രാജ്യസ്നേഹമുള്ള എല്ലാവരും ഇന്ത്യ സേനയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.