കൊച്ചി : ബസിൽ യാത്രക്കാരിക്കുനേരെ അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവ് ശിക്ഷ.തൊടുപുഴ കീരിക്കോട് ചിറക്കൽവീട്ടിൽ ഷോബി സി ജോസഫിന് ഒരുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
മൂന്നുവർഷംമുമ്പ് എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് തൊടുപുഴയിലേക്ക് യാത്രചെയ്യുകയായിരുന്ന സ്‌ത്രീയോട് മദ്യലഹരിയിലായിരുന്ന ഇയാൾ അപമര്യാദയായി പെരുമാറി. സ്ത്രീയുടെ ശരീരത്തിന്റെ പലഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു.