കാഞ്ഞങ്ങാട്: കാസര്‍കോട് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനാണ് (45) അറസ്റ്റിലായത്.കേസിൽ മറ്റ് മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പിതാവിനും മാതൃ സഹോദരനും യുവാവിനും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2018 മുതൽ 2019 വരെ പിതാവും 2024ൽ മാതൃ സഹോദരനും രണ്ടാഴ്ച മുമ്പ് യുവാവും പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്.