Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaNSS-SNDP ഐക്യം പാളിയത് സംവരണത്തിൽ തട്ടിയോ ?: NSS ഡയറക്ടർ ബോർഡിലെ...

NSS-SNDP ഐക്യം പാളിയത് സംവരണത്തിൽ തട്ടിയോ ?: NSS ഡയറക്ടർ ബോർഡിലെ 25 അംഗങ്ങളും നീക്കത്തെ എതിർത്തുവെന്ന് വിവരം | NSS-SNDP

🎙️ Latest Podcast

കോട്ടയം: സംസ്ഥാനത്തെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യനീക്കം പാളിയിരുന്നു. സംവരണ വിഷയത്തിലുള്ള നിലപാടുകളിലെ വൈരുദ്ധ്യവും രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.(NSS-SNDP unity fails over reservation)

ഐക്യം യാഥാർത്ഥ്യമായാൽ അത് എൻ.എസ്.എസിന്റെ സംവരണത്തിന് തിരിച്ചടിയാകുമെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി. സംവരണ ആനുകൂല്യങ്ങളിൽ എസ്.എൻ.ഡി.പിക്ക് മാത്രമായിരിക്കും ഐക്യം ഗുണകരമാവുക എന്ന ആശങ്കയാണ് അംഗങ്ങൾ പങ്കുവെച്ചത്.

എൻ.എസ്.എസ് ഡയറക്ടർ ബോർഡിലെ 28 അംഗങ്ങളിൽ 25 പേരും ഐക്യനീക്കത്തെ ശക്തമായി എതിർത്തു. എൻ.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഒരു ഐക്യവും പ്രായോഗികമല്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം.

ഈ ഐക്യനീക്കത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഈ തിരിച്ചറിവാണ് പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.