പാലക്കാട്: അട്ടപ്പാടിയിൽ തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അഗളി വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്ത് ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്.(No lapses by village officer, Report submitted on farmer's suicide in Attappadi)
ഇരട്ടക്കുളം സ്വദേശിയായ കൃഷ്ണസ്വാമിയാണ് സ്വന്തം കൃഷിയിടത്തിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി ഭർത്താവ് വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നുവെന്നും, റവന്യൂ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു ഭാര്യ കമലത്തിന്റെ ആരോപണം.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പി. – കോൺഗ്രസ് പ്രവർത്തകർ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു.