Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala'ഈ വിഷയത്തിൽ ഇനി പ്രതികരണമില്ല, ക്ഷമിക്കുക, ഏതായാലും കുറേ പേർക്ക് ഉപജീവനം...

‘ഈ വിഷയത്തിൽ ഇനി പ്രതികരണമില്ല, ക്ഷമിക്കുക, ഏതായാലും കുറേ പേർക്ക് ഉപജീവനം ആകാൻ കഴിഞ്ഞതിൽ സന്തോഷം’: K സച്ചിദാനന്ദൻ | LDF

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ ‘തുടർഭരണ’ത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ, വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി കെ സച്ചിദാനന്ദൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(No further response on this issue, says K Satchidanandan on the LDF rule controversy )

തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു പൊതുതത്വത്തെപ്പോലും ഇവിടത്തെ ‘പാർട്ടി യുദ്ധങ്ങളിലേക്ക്’ ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുന്നത് അല്പബുദ്ധികളാണെന്ന് അദ്ദേഹം കുറിച്ചു.

ജല്പനങ്ങൾക്ക് മറുപടി നൽകി സമയം കളയാനില്ലെന്നും, തന്റെ വാക്കുകൾ വഴി കുറച്ചുപേർക്ക് ‘ഉപജീവനം’ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഇനി ഈ വിഷയത്തിൽ പ്രതികരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.