കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി വിദ്യാർത്ഥികൾ. ആരോപണവിധേയനായ ഡോ. എം.കെ. റാം ക്യാമ്പസിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും വിദ്യാർത്ഥികളെ നിരന്തരം വേട്ടയാടിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി.(Nitin Raj’s death, Students say Dr. Ram is a constant troublemaker )
വിദ്യാർത്ഥികളോട് സ്ഥിരമായി മോശം ഭാഷയിലാണ് ഡോ. റാം സംസാരിക്കാറുള്ളത്. ബോഡി ഷെയ്മിംഗ് ഇയാൾ പതിവാക്കിയിരുന്നു. ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കുന്നതുൾപ്പെടെയുള്ള ശിക്ഷാരീതികൾ ഇയാൾ നടപ്പിലാക്കിയിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.
ഇതേ സ്വഭാവദൂഷ്യത്തിന് മുൻപ് രണ്ടുതവണ ഡോ. റാമിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. നിതിൻ രാജിൻ്റെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ അധ്യാപകനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.

