Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ മരണം: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് | Nitin...

നിതിൻ രാജിൻ്റെ മരണം: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് | Nitin Raj

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.(Nitin Raj’s death, Minister Veena George says strict action will be taken)

പോലീസ് അന്വേഷണത്തിന് പുറമെ കേരള ആരോഗ്യ സർവകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയും നടപടികൾ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സർക്കാർ കർശനമായി ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പസുകളിലോ മറ്റെവിടെയെങ്കിലുമോ ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് മന്ത്രി കുറിച്ചു. ആ കുടുംബത്തിന്റെ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതിപരമായ വിവേചനങ്ങളും പീഡനങ്ങളും ഒരു തരത്തിലും അംഗീകരിക്കാനാവില്ല, മന്ത്രി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.