കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. പ്രതിയെ അതിരപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
2022 മുതല്‍ അമ്മയ്‌ക്കൊപ്പം താമസിച്ചു വന്ന ആളാണ് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
തുടര്‍ന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രി അധികൃതര്‍ കടയ്ക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.