നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴിൽ; സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഉടൻ | Kerala Congress Leadership

കെ.സുധാകരന് പാർട്ടി ഹൈക്കമാൻഡ് സന്ദേശം കൈമാറി, പരിഗണനയിൽ 2 പേർ
K Sudhakaran
Published on

ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഉടനുണ്ടാകും. ഇക്കാര്യത്തിൽ വ്യക്തമായ സന്ദേശം കെപിസിസി അധ്യക്ഷൻ കെ.സുധാകരനു പാർട്ടി ഹൈക്കമാൻഡ് കൈമാറി. ആന്റോ ആന്റണിയോ, സണ്ണി ജോസഫ് എംഎൽഎയോ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം. റോജി എം.ജോൺ എംഎൽഎയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴിൽ വേണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനമെന്നും വിവരമുണ്ട്.

ഇന്നലെ വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തിയ സുധാകരനോട് ഖർഗെയും രാഹുൽ ഗാന്ധിയും നേതൃമാറ്റത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. സുധാകരനെ പ്രവർത്തകസമിതിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയും പരിഗണിക്കുന്നുണ്ട്.

അതേസമയം, പദവിയിൽ നിന്നു മാറ്റുന്ന കാര്യത്തിൽ സുധാകരന്റെ അനുയായികൾക്ക് കടുത്ത അമർഷമുണ്ട്. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കാൻ സുധാകരനെ അനുനയിപ്പിച്ചും വിശ്വാസത്തിലെടുത്തുമുള്ള നേതൃമാറ്റമാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇന്നലത്തെ കൂടിക്കാഴ്ചയ്ക്കുശേഷം സുധാകരനെ യാത്രയാക്കാൻ ഖർഗെ വസതിക്കു പുറത്തേക്കുവന്നതും അസാധാരണ കാഴ്ചയാണ്. എന്നാൽ, നേതൃമാറ്റം ചർച്ചയായില്ലെന്നാണ് സുധാകരന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com