Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaയാത്രക്കാർക്ക് ആശ്വാസം: 3 ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു |...

യാത്രക്കാർക്ക് ആശ്വാസം: 3 ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു | Trains

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രധാന ട്രെയിനുകൾക്ക് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ സ്റ്റോപ്പുകൾ ലഭിച്ചത്.(New stops allowed for 3 trains in Kerala)

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി ജോർജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിന് ഇനി മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ് ഉണ്ടാകും. ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന തീരുമാനമാണിത്.

നാഗർകോവിൽ – മംഗളൂരു റൂട്ടിലോടുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിലും വടകരയിലുമാണ് പുതുതായി സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അന്ത്യോദയ എക്സ്പ്രസിന് തലശേരിയിലും ഇനി മുതൽ സ്റ്റോപ്പ് അനുവദിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.