പുതിയ സ്‌കൂള്‍ മന്ദിരങ്ങള്‍ ഭാവിയിലേക്കുള്ള കരുതൽ: മന്ത്രി വി.ശിവന്‍കുട്ടി

Minister V. Sivankutty
Published on

പുതിയ സ്‌കൂള്‍ മന്ദിരങ്ങള്‍ വെറും കെട്ടിടങ്ങള്‍ മാത്രമല്ല മറിച്ച് ഭാവിയിലേക്കുള്ള കരുതലാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മലയിന്‍കീഴ് ഗവ.ഗേള്‍സ് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ശബ്ദം ആകാശം മുട്ടെ ഉയരുവാന്‍ അവസരം ഒരുക്കുന്ന ഇടമാണ് വിദ്യാലയമെന്നും മന്ത്രി പറഞ്ഞു.

2023-24 വര്‍ഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍ മന്ദിരം പൂര്‍ത്തീകരിച്ചത്. 5400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആറ് മീറ്റര്‍ നീളവും വീതിയുമുള്ള അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഗോവണിയും വരാന്തയും ഉള്‍പ്പെടുന്നതാണ് മന്ദിരം.

ഐ.ബി.സതീഷ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ദിരം ഉദ്ഘാടനത്തിന്റെ ഓര്‍മയ്ക്കായി സ്‌കൂള്‍ വളപ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ഓര്‍മമരം നട്ടു.

Related Stories

No stories found.
Times Kerala
timeskerala.com