Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaമിഥുന്റെ സ്വപ്നം യാഥാർത്ഥ്യമായി; വീടിന്റെ താക്കോൽ കൈമാറി, മിഥുനത്തിൽ നിറഞ്ഞ് ഓർമ്മകൾ...

മിഥുന്റെ സ്വപ്നം യാഥാർത്ഥ്യമായി; വീടിന്റെ താക്കോൽ കൈമാറി, മിഥുനത്തിൽ നിറഞ്ഞ് ഓർമ്മകൾ |

🎙️ Latest Podcast

കൊല്ലം: വൈദ്യുതി ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പുതിയ വീട് കൈമാറി (New House for Mithun Family). പടിഞ്ഞാറെ കല്ലടയിലെ വിളന്തറയിലുള്ള വീട്ടിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ധനമന്ത്രി കെ. എൻ. ബാലഗോപാൽ മിഥുന്റെ മാതാപിതാക്കൾക്ക് താക്കോൽ നൽകി. അപകടത്തിന് പിന്നാലെ മിഥുന്റെ കുടുംബത്തെ സന്ദർശിച്ചപ്പോൾ നൽകിയ ഉറപ്പാണ് സർക്കാർ ഇപ്പോൾ പാലിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 20 ലക്ഷം രൂപ ചെലവിൽ 1000 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള വീട് നിർമ്മിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കെഎസ്ഇബി, കെഎസ്ടിഎ, സ്കൂൾ മാനേജ്മെന്റ് തുടങ്ങിയവരുടെ സഹായവും കുടുംബത്തിന് ലഭിച്ചു. വെറും അഞ്ച് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി മിഥുന്റെ ആഗ്രഹം പോലെ ഒരു സുരക്ഷിത ഭവനം കുടുംബത്തിന് സ്വന്തമായി.

 Summary

The keys to a new house built for the family of Mithun, an eighth-grade student who died of electrocution, were handed over today in Kollam. Ministers V. Sivankutty and K.N. Balagopal fulfilled the government’s promise by inaugurating the 1000 sq. ft. home constructed through collaborative funds.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.