Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaനാദാപുരം സീറ്റ് ലീഗ് ഏറ്റെടുക്കണം: പ്രമേയവുമായി യൂത്ത് ലീഗ് | Youth...

നാദാപുരം സീറ്റ് ലീഗ് ഏറ്റെടുക്കണം: പ്രമേയവുമായി യൂത്ത് ലീഗ് | Youth League

🎙️ Latest Podcast

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.(Nadapuram seat should be taken over by the League, Youth League with resolution)

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലീഗ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ലഭിച്ച വലിയ ലീഡിൽ ഭൂരിഭാഗവും ലീഗിന്റെ വോട്ടുകളാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. നാദാപുരം സീറ്റ് ലീഗ് തന്നെ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് നിവേദനം നൽകാൻ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.