മുണ്ടക്കൈ പുനരധിവാസം; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗുരുതര വീഴ്ചയെന്ന് വി.ഡി സതീശൻ

മുണ്ടക്കൈ പുനരധിവാസം; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗുരുതര വീഴ്ചയെന്ന് വി.ഡി സതീശൻ
Published on

തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. ഇരു സർക്കാരുകൾ ലാഘവത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങളെ കാണുന്നത്. പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്രം തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണെന്നും വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗുരുതര വീഴ്ചയ്ക്ക് തെളിവാണ് ഹൈക്കോടതി ഉന്നയിച്ച വിമർശനം. വയനാട് ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ദുരന്തത്തെ എൽ-3 വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന് സതീശൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com