Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaരാത്രികാല രക്ഷാപ്രവർത്തനങ്ങൾക്ക് ഇനി അസ്‌ക വെളിച്ചം; മുക്കം ഫയർ സ്റ്റേഷനിൽ ഷേപ്പ്...

രാത്രികാല രക്ഷാപ്രവർത്തനങ്ങൾക്ക് ഇനി അസ്‌ക വെളിച്ചം; മുക്കം ഫയർ സ്റ്റേഷനിൽ ഷേപ്പ് ഷിഫ്റ്റർ എത്തി | Mukkam Fire Station News

🎙️ Latest Podcast

റിപ്പോർട്ട് :  അൻവർ ഷരീഫ് 
മുക്കം: മലയോര മേഖലയിലെ രാത്രികാല രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ അത്യാധുനിക ലൈറ്റിംഗ് സംവിധാനമായ ‘അസ്‌ക ഷേപ്പ് ഷിഫ്റ്റർ’ മുക്കം അഗ്നിരക്ഷാ നിലയത്തിൽ സജ്ജമായി (Mukkam Fire Station News). സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി വിനോദ് നിർവ്വഹിച്ചു. ജനറേറ്ററിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം നാല് മീറ്റർ വരെ ഉയർത്താനും താഴ്ത്താനും സാധിക്കും. ദുരന്തമുഖങ്ങളിൽ വിശാലമായ സ്ഥലത്ത് വെളിച്ചം എത്തിക്കാൻ ഇത് സഹായിക്കും.
സാധാരണ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി റിമോട്ട് കൺട്രോൾ വഴിയും മൊബൈൽ ആപ്പ് വഴിയും ഈ ലൈറ്റിംഗ് സിസ്റ്റം നിയന്ത്രിക്കാനാകും.
മുക്കം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എൻ. ജയകിഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. രാജേഷ് എന്നിവർ സംസാരിച്ചു.
അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പുറമെ സിവിൽ ഡിഫൻസ്, ആപതാ മിത്ര വളണ്ടിയർമാരും ചടങ്ങിൽ പങ്കെടുത്തു.
മലയോര മേഖലയിൽ രാത്രിയിലുണ്ടാകുന്ന വാഹനാപകടങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും കൂടുതൽ വേഗത്തിൽ ഇടപെടാൻ ഈ പുതിയ സജ്ജീകരണം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Story Summary: The Mukkam Fire and Rescue Station has introduced the ‘Aska Shape Shifter,’ an advanced lighting system designed to enhance rescue operations at night in hilly areas. Inaugurated by Mukkam Municipal Chairperson Adv. Chandini Vinod, the system features a 4-meter telescopic mast powered by a generator. Notably, it can be operated via remote control or a mobile app, providing a modern edge to emergency response in the region.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.