Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaമുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ: വ്യാജ പരാതി നൽകിയ BJP നേതാവിനെതിരെ...

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ: വ്യാജ പരാതി നൽകിയ BJP നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ് | BJP

🎙️ Latest Podcast

കാസർഗോഡ്: മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുഹമ്മദിന്റെ വോട്ടവകാശം കോടതി സാധുവാക്കി.(Muhammed is an Indian citizen, Collector orders to file case against BJP leader who filed false complaint)

മുഹമ്മദിന്റെ പേര് പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം ലോകേഷ് ലോണ്ട നൽകിയ പരാതിയിൽ ഇന്ന് നടത്തിയ ഹിയറിംഗിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. പരാതിക്കാരനായ ബിജെപി നേതാവ് ഹിയറിംഗിൽ ഹാജരായെങ്കിലും തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരു രേഖകളും ഹാജരാക്കാൻ സാധിച്ചില്ല.

രേഖാപരിശോധനയിൽ മുഹമ്മദ് ഇന്ത്യൻ പൗരനാണെന്നും പരാതി തികച്ചും അടിസ്ഥാനരഹിതമാണെന്നും വ്യക്തമായി. ഇതോടെ മുഹമ്മദിന്റെ പേര് വോട്ടർ പട്ടികയിൽ നിലനിർത്താൻ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർ ഉത്തരവിട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.