Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKeralaചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു: നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു |...

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു: നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു | Car

🎙️ Latest Podcast

മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car catches fire, family of four miraculously escapes)

ചങ്ങരംകുളം സ്വദേശിയായ യുവാവ്, മാതാപിതാക്കൾ, വീട്ടിലെ ജോലിക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം പാതയോരത്ത് നിർത്തി. എല്ലാവരും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കാറിലേക്ക് തീ പടരുകയായിരുന്നു.

പുക പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.