മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍ | Moto G35 5G

മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍ | Moto G35 5G
Published on

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, മോട്ടോ ജി35 5ജി പുറത്തിറക്കി (Moto G35 5G). 5ജിയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണിതെന്ന് ടെക്ആര്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

50 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സംവിധാനം, 4ജി വീഡിയോ റെക്കോര്‍ഡിംഗ് 8മെഗാപിക്‌സല്‍ അള്‍ട്രാവൈഡും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്. സെഗ്മെന്റിലെ ഒരേയൊരു ഫുള്‍ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മോട്ടോ ജി35 5ജി സ്മൂത്ത് ഫ്‌ലൂയിഡ് ട്രാന്‍സിഷന്‍സിലൂടെ ദൃശ്യ മികവിനെ പുനര്‍നിര്‍വചിക്കുന്നു.ലീഫ് ഗ്രീന്‍ അല്ലെങ്കില്‍ ഗുവാ റെഡ് എന്നിവയില്‍ പ്രീമിയം വീഗന്‍ ലെതര്‍ ഡിസൈനിലും ഇത് ലഭ്യമാണ്. 9999 രൂപ മാത്രം വിലയുള്ള ഫോണ്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഈ മാസം 16 മുതല്‍ ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com