
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശിയായ സജീർ (39) ആണ് പിടിയിലായത്.
പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പ്രായപൂർത്തിയായതിന് ശേഷവും പ്രതി പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു.
പെൺകുട്ടി പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്.