
തിരുവനന്തപുരം: കള്ളപ്പണ ഇടപാടിൽ പോലീസും സിപിഎമ്മും ചേർന്ന് യുഡിഎഫിനെ സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളപ്പണം മാറ്റാൻ പോലീസ് യുഡിഎഫുകാർക്ക് സഹായം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. (K. Surendran)
പാലക്കാട് എൽഡിഎഫ് – യുഡിഎഫ് അന്തർധാര വളരെ സജീവമാണ്. പോലീസിന്റെ വീഴ്ചയല്ല രാഷ്ട്രീയ ഇടപെടലിന്റെ വീഴ്ചയാണ് ഇവിടെ കണ്ടത്. പോലീസ് എന്ത്കൊണ്ട് എഫ്ഐആർ ഇടുന്നില്ലെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി പറയണം. പോലീസ് അലംഭാവം വ്യക്തമാണ്. പുറത്തുള്ള സിസിടിവികൾ പരിശോധിച്ചില്ല. കൃത്യമായ ഒത്തുതീർപ്പ് ഫോർമുല എൽഡിഎഫും യുഡിഎഫുമായിട്ടുണ്ടാക്കിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയും എ.കെ. ബാലനും ഞങ്ങൾ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് തുറന്നു പറഞ്ഞതാണ്.
സിപിഎം ഒറ്റ രാത്രി കൊണ്ട് മലക്കം മറഞ്ഞു. സരിനെ ബലിയാടാക്കാനാണ് സിപിഎം തീരുമാനം പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാൻ സമ്മതിക്കില്ല. ജില്ലാ കളക്ടറിൽ വിശ്വാസമില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.