Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaപെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ...

പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ | Missing woman

🎙️ Latest Podcast

കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman’s body found decomposing near railway tracks)

പെരുമ്പുഴ അഞ്ചുമുക്കിലെ വാടക വീട്ടിൽ താമസിച്ചിരുന്ന സുജാതയെ ഈ മാസം 15-ന് രാത്രി 7.15 മുതലാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മൃതദേഹം സുജാതയുടേതാണെന്ന് സ്ഥിരീകരിച്ചു. സുജാത ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നും ഇത് മൂലം കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. മുൻപും ഇവർ വീടുവിട്ടു പോയിട്ടുണ്ടെന്നും അന്ന് ഓച്ചിറയിൽ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.