കാസർഗോഡ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 7 വർഷം തടവ്.ബങ്കളെത്തെ കക്കാണൻ അമ്പുവിനെ (47) യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ശിക്ഷിച്ചത്.
തടവിന് പുറമേ പ്രതി 15,000 രൂപ പിഴയും ഒടുക്കണം.
2024 മെയ് 15ന് വൈകിട്ട് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി പതിനാലുകാരിയായെ പീഡിപ്പിച്ചെന്നാണ് കേസ്.