
കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 52 വർഷം കഠിന തടവ്. പ്രതി മുന്നാട് വട്ടം തട്ടയിലെ സുരേഷ് (34) നെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
തടവിന് പുറമേ 2,21,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും 9 മാസവും ഒരാഴ്ചയും അധിക തടവിനും വിധിച്ചിട്ടുണ്ട്.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉത്സവത്തിന് കൂട്ടിക്കൊണ്ടു പോകാമെന്ന് പറഞ്ഞു പതിനഞ്ചുകാരിയെ വീട്ടുകാർ അറിയാതെ പ്രതിയുടെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.