പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 22 വർഷം തടവ് |sexual assault

വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെ കോടതി ശിക്ഷിച്ചത്.
sexual assault case
Published on

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 21 കാരന് 22 വർഷം കഠിനതടവ് വിധിച്ചു.വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെ നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

തടവിന് പുറമേ പ്രതി 111000 രൂപ പിഴയും ഒടുക്കണം. കന്നുകാലികളെ അഴിക്കാൻ പോയപ്പോഴാണ് ഒളിച്ചിരുന്ന ഇയാൾ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയേയും കന്നുകാലികളേയും കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.

പിന്നീട് പലവട്ടം പെൺകുട്ടിയെ പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഓരോ തവണയും കുട്ടിയെ അടിച്ച് അവശയാക്കിയശേഷമാണ് പീഡിപ്പിച്ചത്. 2017- മുതലാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വർഷക്കാലം കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. മറ്റാരും ആശ്രയമില്ലാത്ത പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അവസരം കിട്ടിയപ്പോൾ ചൈൽഡ് ലൈനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com