തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.അന്വേഷണ സംഘം തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് പ്രതികളെ പിടികൂടിയത്.
താഴേക്കാട് സ്വദേശി അമൽ (25), തമിഴ്‌നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും പെൺകുട്ടിയെയും ചാലക്കുടിയിലെത്തിച്ചു.
ചാലക്കുടി, കൊരട്ടി, തൃശ്ശൂർ, വേളാങ്കണ്ണി, സേലം എന്നിവിടങ്ങളിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒരാഴ്ചയോളം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പെൺകുട്ടിയുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സേലത്ത് നിന്ന് കണ്ടെത്താനായത്.