
കാസർഗോഡ് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് എട്ട് വർഷം കഠിന തടവ്.കുറ്റിക്കോൽ വളവിൽ, വള്ളിവളപ്പിൽ ഹൗസിൽ ബാബു (61) വിനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ശിക്ഷിച്ചത്. തടവിന് പുറമേ പ്രതിക്ക് 21,000 രൂപ പിഴയും ശിക്ഷയും കോടതി വിധിച്ചു.
കുറ്റിക്കോൽ ഗ്രാമത്തിൽ 13 വയസ് പ്രായമുള്ള ആൺ കുട്ടിയെ പ്രതി പീഡിപ്പിച്ചത്.2023 മാർച്ച് മാസം അഞ്ചിന് മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്ത് പ്രതി ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീട് കുട്ടിയെ പിന്തുടർന്നു ശല്യപ്പെടുത്തുകയും ചെയ്‌തു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.