Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaഇനി 'മിന്നൽ മാജിക്': സർക്കാർ ബ്രാൻഡിയുടെ പുതിയ പേര് പ്രഖ്യാപിച്ചു |...

ഇനി ‘മിന്നൽ മാജിക്’: സർക്കാർ ബ്രാൻഡിയുടെ പുതിയ പേര് പ്രഖ്യാപിച്ചു | Minnal Magic

🎙️ Latest Podcast

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് പ്രഖ്യാപിച്ചു. ‘മിന്നൽ മാജിക്’ എന്നാണ് പുതിയ ബ്രാൻഡിന്റെ പേര്. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും ഇത് മാറ്റുകയായിരുന്നു.(Minnal Magic, new name for Government’s brandy)

പാലക്കാട് മേനോൻപാറയിൽ നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു മാസത്തിനുള്ളിൽ ‘മിന്നൽ മാജിക്’ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിതരണത്തിനെത്തും.

അര ലിറ്റർ കുപ്പികളിലായാണ് മദ്യം പുറത്തിറങ്ങുന്നത്. അര ലിറ്ററിന് ഏകദേശം 400 രൂപയായിരിക്കും വിലയെന്നാണ് പ്രാഥമിക സൂചനകൾ. ചിറ്റൂർ മേനോൻപാറയിലെ പ്ലാന്റിൽ പ്രതിദിനം 13,500 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സർക്കാർ നേരിട്ട് ഉത്പാദിപ്പിക്കുന്നത് ‘ജവാൻ’ റം മാത്രമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.