
ആലപ്പുഴ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളര്‍കോട് അഗ്രി കോപ്ലക്‌സില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ( Minister P Prasad) നാടിന് സമർപ്പിക്കും. ഡിസംബര്‍ ഏഴിന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം അധ്യക്ഷനാകും. പരിപാടിയില്‍ കെസി വേണുഗോപാല്‍ എം.പി, തോമസ് കെ തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി, അലപ്പുഴ കെഎല്‍ഡിസി ചെയര്‍മാന്‍ പിവി സത്യനേശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കെസിപിഎം പ്രെജക്ട് ഡയറക്ടര്‍ നിഷ പിറ്റി സ്വാഗതം ആശംസിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, പുന്നപ്ര ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം ജയലേഖ, കെഎല്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ രാജീവ് പിഎസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അമ്പിളി സി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ സഞ്ജു സൂസന്‍ മാത്യൂ , മറ്റു രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. കെസിപിഎം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു എല്‍ നന്ദി പ്രകാശിപ്പിക്കും.