Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaമലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു: ഒരാൾ കുടുങ്ങി കിടക്കുന്നു, തിരച്ചിൽ തുടരുന്നു,...

മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു: ഒരാൾ കുടുങ്ങി കിടക്കുന്നു, തിരച്ചിൽ തുടരുന്നു, ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തും | Mini-lorry

🎙️ Latest Podcast

മലപ്പുറം: ആതവനാട് ഊരോത്ത്പള്ളിയാലിൽ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് 30 അടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് വീണത്.(Mini-lorry overturns in a quarry in Malappuram)

സാധനങ്ങളുമായി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് മറിയുകയായിരുന്നു. വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി. ലോറി ഓടിച്ചിരുന്ന ഡ്രൈവർ ജാഫറിനെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തും.

വാഹനത്തിലുണ്ടായിരുന്ന സഹായി മുസ്തഫ വെള്ളത്തിൽ മുങ്ങിയ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മുസ്തഫയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ക്വാറിയിലെ വെള്ളക്കെട്ടിന് ആഴക്കൂടുതലുള്ളത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ വാഹനം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.