പത്തനംതിട്ട : മാനസിക വെല്ലുവിളി നേരിടുന്ന ബലാത്സംഗം യുവതിയെ ചെയ്ത യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) ആണ് അറസ്റ്റിലായത്.
വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി 21 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി. ഇതേ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. മല്ലപ്പള്ളി പാലത്തിനു സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സുബിനെ വൈകാതെ കോടതിയിൽ ഹാജരാക്കും.