
കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. യാത്രക്കാരനിൽ നിന്നും 1കിലോയോളം MDMA ആണ് DANSAF ഉം കരിപ്പൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഒമാനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് രാവിലെ കരിപ്പൂരിൽ എത്തിയ തൃശൂർ കൊരട്ടി പഴയക്കര വീട്ടിൽ എ. ലിജീഷ് (50) ആണ് പിടിയിലായത്.കഴിഞ്ഞ മൂന്നാം തിയ്യതി ഒമാനിലേക്ക് പോയതാണ് ഇയാൾ.കാർഡ്ബോർഡ് പെട്ടിയിൽ 21 പേക്കറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം MDMA യാണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടിയത്.