Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaമങ്കട സദാചാര കൊലക്കേസ്: 5 പ്രതികളുടെയും ശിക്ഷാവിധി ഇന്ന് | Mankada...

മങ്കട സദാചാര കൊലക്കേസ്: 5 പ്രതികളുടെയും ശിക്ഷാവിധി ഇന്ന് | Mankada moral policing murder

🎙️ Latest Podcast

മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിക്കുന്നത്.(Mankada moral policing murder case, Sentencing of all 5 accused today)

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദുനാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ എന്നിവരാണ്. 2016 ജൂൺ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. മങ്കട കൂട്ടിൽ കുന്നശ്ശേരി സ്വദേശിയായ നസീർ ഹുസൈനെ പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്.

ഈ കേസിലെ ഏറ്റവും വലിയ വഴിത്തിരിവായത് പ്രതികൾ തന്നെ ചിത്രീകരിച്ച മർദ്ദന ദൃശ്യങ്ങളാണ്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഒന്നാം പ്രതിയുടെ മൊബൈൽ ഫോണിലാണ് പകർത്തിയത്. പിടിക്കപ്പെടുമെന്ന് ഭയന്ന് ദൃശ്യങ്ങൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, അന്വേഷണ സംഘം ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതോടെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.