മണപ്പുറം ഫൗണ്ടേഷൻ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നൽകി

മണപ്പുറം ഫൗണ്ടേഷൻ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നൽകി

Published on

വലപ്പാട്: ജില്ലയിലെ ആരോഗ്യ മേഖലയിൽ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ടി ബി സെന്ററിലേക്ക് വാഹനം നൽകി. ഏകദേശം ആറര ലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് സെന്ററിലേക്ക് നൽകിയത്. മണപ്പുറം ഫിനാൻസിന്റെ സരോജിനി പദ്മനാഭൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ ഡിസ്ട്രിക്ട് ടി ബി ഓഫീസർ ഡോ. അജയ രാജന് താക്കോൽ കൈമാറി. ചടങ്ങിൽ മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, ജനറൽ മാനേജർ ജോർജ് മൊറേലി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, ചാവക്കാട് താലൂക്ക് തഹസിൽദാർ കിഷോർ ടി പി, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ എന്നിവർ പങ്കെടുത്തു.

Times Kerala
timeskerala.com